inogration-

എം.ഇ.എസ് മുകുന്ദപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃതത്തിൽ ഹാജിമാർക്കും ഹജ്ജാജിമാർക്കും നൽകിയ സ്വീകരണവും യാത്രഅയപ്പും വെള്ളാങ്ങല്ലൂർ മഹല്ല് മുൻ ചെയർമാൻ അസീസ് ഹാജി യോഗം ഉദ്ഘാടനം ചെയ്യുന്നു.

വെള്ളാങ്ങല്ലൂർ: എം.ഇ.എസ് മുകുന്ദപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹാജിമാർക്കും ഹജ്ജാജിമാർക്കും സ്വീകരണവും യാത്രഅയപ്പും നൽകി. വെള്ളാങ്ങല്ലൂർ മഹല്ല് മുൻ ചെയർമാൻ അസീസ് ഹാജി യോഗം ഉൽഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ബഷീർ തോപ്പിൽ അദ്ധ്യക്ഷനായി. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം അയൂബ് കരൂപ്പടന്ന ആമുഖ പ്രഭാഷണം നടത്തി. എ.ബി. സിയാവുദ്ധീൻ, സി.കെ. അബ്ദുൾ സലാം, അബ്ദുൾ ഹാജി, മുഹമ്മദാലി മാതിരപ്പള്ളി, ഹുസൈൻ ഹാജി, സലിം അറയ്ക്കൽ, ഷംസു ഹാജി, അബൂബക്കർ അൽഅറഫ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി എം.എം. അബ്ദുൾ നിസാർ സ്വാഗതവും മജീദ് ഇടപ്പുള്ളി നന്ദിയും പറഞ്ഞു.