ചാലക്കുടി: പോട്ട പാപ്പാളി ജംഗ്ഷനിൽ ഇരു ഭാഗത്തും സർവീസ് റോഡുകൾക്ക് വഴിയൊരുങ്ങുന്നു. വാഹനങ്ങൾ ദേശീയ പാത മുറിച്ചു കടക്കുന്നത് ഒഴിവാക്കാനാണ് സർവീസ് റോഡുകൾ നിർമ്മിക്കുന്നത്. ഗതാഗതക്കുരുക്ക് പരിശോധനക്ക് പോട്ട പാപ്പാളി ജംഗ്ഷനിനെത്തിയ
ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ്‌കുമാർ സ്ഥലം സന്ദർശിച്ചശേഷം എം.എൽ.എയ്ക്കും നഗരസഭ ചെയർമാനും ഇതു സംബന്ധിച്ച് ഉറപ്പ് നൽകി. ഇതോടെ നാട്ടുകാരുടെ ദീർഘകാലത്തെ ആവശ്യം പ്രാവർത്തികമാകുന്നത്. ഇതിന് മുന്നോടിയായി ക്രോസിംഗ് കവാടം വീതി കുറയ്ക്കും. അതിരപ്പിള്ളി റോഡിൽ നിന്നുമെത്തുന്ന വാഹനങ്ങൾ ഹൈവേയിലേയ്ക്ക് പ്രവേശിക്കുന്നതിന് താൽക്കാലികമായി മറ്റൊരിടത്തേയ്ക്ക് മാറ്റുകയും ചെയ്യും. പടിഞ്ഞാറ് ഭാഗത്ത സർവ്വീസ് റോഡ് ദീർഘിപ്പിക്കുന്നിന്് കനാൽപ്പാലം നിർമ്മിക്കും. ഇതിന് ഫണ്ട് ലഭ്യമാക്കുന്നത് എൻ.എച്ച്.എ.ഐ അതോറിറ്റി വൈകിപ്പിച്ചാൽ ദേശീയ പാത ദുരന്ത നിവാരണ ഫണ്ട് വിനിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. തൊട്ടടുത്ത പോയന്റായ നാടുകുന്നിലെ യു ടേൺ സംവിധാനം കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമാക്കും. പോട്ട ആശ്രമം ജംഗ്ഷനിലെ സിഗ്‌നൽ ഒഴിവാക്കണമെന്ന മന്ത്രിയുടെ നിർദ്ദേശത്തോട് ജനപ്രതിനിധികൾ അനുകൂലിച്ചില്ല. ഇതിനായി ഒരിക്കൽക്കൂടി വിശദ്ധ പരിശോധനയുമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
ദേശീയപാതയിലെ പോട്ട പാപ്പാളി ജംഗ്ഷൻ
അപകടങ്ങളിൽ മുങ്ങി
പോട്ട പാപ്പാളി ജങ്ഷൻ
പനമ്പിള്ളി കോളേജ് റോഡിൽനിന്ന് വരുന്ന വാഹനങ്ങൾ നേരെ ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന ഭാഗമാണിത്. നിരവധി അപകടങ്ങളാണഅ ഈ ഭാഗത്തി നടക്കുന്നത്. റോഡ് തുറന്നിട്ട് ദേശീയ പാതയിലേക്ക് നേരിട്ട് പ്രവേശനം അനുവദിച്ചിരിക്കുന്നതുമൂലം ബൈ റോഡിൽനിന്ന് നിയന്ത്രണമില്ലാതെ വാഹനങ്ങളും യാത്രക്കാരും എത്തുന്നതാണ് അപകടം പെരുകാൻ കാരണം. സമാന്തരമായി പോട്ട ജങ്ഷനിൽനിന്നുള്ള റോഡും ഈ ജങ്ഷനിൽ എത്തുന്നു. ദേശീയപാതയുടെ രണ്ടുവരി ലൈൻ മറികടന്ന ശേഷം മറുഭാഗത്തെ വാഹനങ്ങൾ കടന്നുപോകാൻ വാഹനങ്ങൾ റോഡിന്റെ മധ്യഭാഗത്ത് കാത്തുനിൽക്കുന്നത് പതിവായിരുന്നു. ജങ്ഷനിൽ പനമ്പിള്ളി കോളേജ് റോഡ് സംഗമിക്കുന്ന സ്ഥലത്ത് പഴയ ദേശീയപാതയോടു ചേർന്ന് റൗണ്ട് മീഡിയൻ സ്ഥാപിച്ചിരിക്കുന്നത് സ്ഥലപരിതിയുണ്ടാക്കുന്നുണ്ട്. സിഗ്‌നൽ സംവിധാനവും ട്രാഫിക്‌പൊലീസും ഇല്ലാത്ത ജങ്ഷനിൽ ദേശീയപാതയിലേക്ക് നേരിട്ടു പ്രവേശിക്കാനും ഒപ്പം റോഡ് മുറിച്ചുകടക്കാനും അവസരമുണ്ടാക്കുന്നതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. റോഡിന്റെ പടിഞ്ഞാറുഭാഗത്ത് സർവീസ് റോഡില്ലാത്തതിനാൽ ആ ഭാഗത്തുള്ളവർക്ക് പോട്ട ജങ്ഷനിലേക്ക് എത്താൻ കഴിയില്ല. ഇതുമൂലം പാപ്പാളി ജങ്ഷനിൽ പ്രധാന റോഡ് മുറിച്ചുകടക്കുകയാണ് യാത്രക്കാർ.