അന്നമനട : അന്നമനട സൗത്ത് ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ 26ന് രാവിലെ 9 മുതൽ ഒരു മണി വരെ 108 മന്ത്രങ്ങൾ ഉരുവിട്ടുള്ള വിദ്യാഗോപല മന്ത്രാർച്ചനയും ഗുരുവിന്റെ ഈശ്വരീയതയെക്കുറിച്ച് പ്രഭാഷണവും നടത്തും. രാവിലെ നിത്യപൂജ ചടങ്ങുകൾക്ക് ക്ഷേത്രം പൂജാരി എം.കെ. ചന്ദ്രൻ ശാന്തികൾ കാർമികത്വം വഹിക്കും. 8.30 മുതൽ 9.30വരെ ഗുരുദേവ ക്ഷേത്രസന്നിധിയിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി അഡ്വ. ഒ.ഡി. ബാലചന്ദ്രന്റെ നേതൃത്വത്തിൽ വിദ്യാഗോപാല മന്ത്രാർച്ചന നടത്തും. 9.45 മുതൽ 12 വരെ ഗുരുവിന്റെ ഈശ്വരീയത എന്ന വിഷയത്തിൽ സൗമ്യ അനിരുദ്ധൻ പ്രഭാഷണം നടത്തും.