meeting

ചാലക്കുടി: മർച്ചന്റ്‌സ് അസോസിയേഷന്റെയും യൂത്ത് വിംഗിന്റെയും സംയുക്ത വാർഷിക പൊതുയോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.വി.അബ്ദുൾ ഹമീദ് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ജോയ് മൂത്തേടൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപിള്ളി, പ്രസിഡന്റ് ജോബി പയ്യപ്പിള്ളി, ട്രഷറർ ഷൈജു പുത്തൻപുരക്കൽ, കണക്ക് അവതരണവും നടത്തി. യൂത്ത് വിംഗ് സെക്രട്ടറി എം.എം. മനീഷ്, ജനറൽ സെക്രട്ടറി റെയ്‌സൺ ആലൂക്ക, ലിന്റോ തോമസ്, വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് ഷൈന ജോർജ്,സി. വിനോദ്, കിരൺ ഷണ്മുഖൻ, വനിത വിംഗ് പ്രസിഡന്റ് സിന്ധു ബാബു എന്നിവർ സംസാരിച്ചു.