കൊടുങ്ങല്ലൂർ : അഴീക്കോട് ബ്ലാക്ക് ക്യാറ്റ്‌സ് ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ യുവാക്കൾ പ്രദേശത്തെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പാഴ് വസ്തുക്കൾ ശേഖരിച്ച് വിറ്റുകിട്ടിയ പണം കൊണ്ട് പുസ്തകം വാങ്ങി വിതരണം ചെയ്തു. പ്രദേശത്തെ 200 ഓളം വിദ്യാർത്ഥികൾക്ക് പുസ്തകം നൽകി. എറിയാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നജ്മൽ ഷെക്കീർ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം സുമിതാ ഷാജി അദ്ധ്യക്ഷയായി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച പ്രദേശത്തെ മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു. സ്‌കൂൾ മാനേജ്‌മെന്റ് പ്രസിഡന്റ് കരീം ഹാജി, പി.കെ.റഹീം, ഫസൽ കെ.എം, റിസ്‌വാൻ, ഇസഹാക്ക് എന്നിവർ സംസാരിച്ചു.