sagamam
പോണത്ത് കുടുംബക്ഷേമ സംരക്ഷണ സമിതി പൊതുയോഗവും കുടുംബ സംഗമവും ഡോ. ഗോപിനാഥ് പനങ്ങാട് ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ : പോണത്ത് കുടുംബക്ഷേമ സംരക്ഷണ സമിതി വാർഷിക പൊതുയോഗവും കുടുംബ സംഗമവും കേരള സാക്ഷരതാമിഷൻ മുൻ എക്‌സിക്യുട്ടീവ് ഡയറക്ടർ. ഡോ. ഗോപിനാഥ് പനങ്ങാട് ഉദ്ഘാടനം ചെയ്തു. പോണത്ത് ബാബു അദ്ധ്യക്ഷനായി. കുടുംബാഗങ്ങളിലെ 75 വയസ് പൂർത്തീകരിച്ചവരേയും വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരേയും ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരേയും എം.ബി.ബി.എസ്, എൻജിനിയറിംഗ് വിഭാഗത്തിൽ ഉന്നത വിജയം നേടിയവരേയും എം.ബി.ബി.എസ്, ബി.എ.എം. എസ് പ്രവേശനം ലഭിച്ചവരേയും ജീവൻ രക്ഷാപ്രവർത്തനം നടത്തിയ പി.എസ്. അജയനേയും സംഗമത്തിൽ ആദരിച്ചു. എൻ.കെ. തങ്കരാജ്, സുഭാഷ് മാങ്കറ, പി.എ. കരുണാകരൻ, പി.എസ്. ബാലകൃഷ്ണൻ, പി.ജി. ബാബുരാജ്, പി.കെ. മുകുന്ദൻ, പി.കെ. സുധിഷ്, പി.വി. മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു. കുടുംബാഗങ്ങളുടെ വിവിധ കലാപരിപാടികളും ശ്രീക്കുട്ടി രമണന്റെ ഗാനമേളയും അരങ്ങേറി.