കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയൻ തെക്കൻ മേഖലാ ശാഖാ നേതൃസംഗമം യൂണിയൻ കൺവീനർ പി.കെ. പ്രസന്നൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.കെ. രവീന്ദ്രൻ അദ്ധ്യക്ഷനായി. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗം എം.കെ. തിലകൻ മുഖ്യപ്രഭാഷണം നടത്തി. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ കെ.ഡി. വിക്രമാദിത്യൻ, ദിനിൽ മാധവ്, ഡിൽഷൻ കൊട്ടേക്കാട്ട്, വനിതാ സംഘം നേതാക്കളായ ഷിയ വിക്രമാദിത്യൻ, രേഖ സുരാജ് എന്നിവർ പ്രസംഗിച്ചു. ടി.എസ്. സജീവൻ, പി.ബി. അനിൽകുമാർ, എൻ.കെ. ബാബു, ഇ.എ. ദിനേശൻ, വി.വി. സുരേഷ്, ഭരത വിക്രമൻ, ടി.കെ. സുബ്രഹ്മണ്യൻ, എം.ഡി. സന്തോഷ്, സിന്ധു മുരളി, രതി രാജൻ, ഒ.എസ്. ഉത്തമൻ, ബിന്ദു ഭരതവിക്രമൻ, ടി.കെ. സുബ്രഹ്മണ്യൻ, പി.വി. സദാനന്ദൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.