കൊടുങ്ങല്ലൂർ : കനത്ത മഴയിലും കാറ്റിലും ബയോഫ്‌ളോക്ക് മത്സ്യക്കൃഷി ഫാം നശിച്ചു. സി.പി.എം കൊടുങ്ങല്ലൂർ ലോക്കൽ സെക്രട്ടറി ടി.പി. പ്രഭേഷിന്റെ ഉടമസ്ഥതയിൽ വയലാറിൽ പുഴയോരത്ത് പ്രവർത്തിക്കുന്ന ഫാമാണ് വെള്ളിയാഴ്ച അർദ്ധരാത്രിയിലുണ്ടായ കാറ്റിലും മഴയിലും നശിച്ചത്. ഏകദേശം രണ്ട് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. സർക്കാർ സബ്‌സിഡിയോടെയാണ് ബയോഫ്‌ളോക്ക് മത്സ്യക്കൃഷി ആരംഭിച്ചത്. ട്രസ് വർക്കുകളും ഷീറ്റുകളും കൂടാതെ ബയോഫ്‌ളോക്ക് ടാങ്കിനകത്ത് സ്ഥാപിച്ചിരുന്ന ഷീറ്റു കൊണ്ട് നിർമ്മിച്ച ടാങ്ക് കവറിംഗുകളും തകർന്നു.