thodu
പറയൻ തോട്ടിലെ ഷട്ടറുകൾ യന്ത്ര സഹായത്തോടെ നീക്കുന്നു

ചാലക്കുടി: കനത്ത മഴയിൽ വെള്ളം ഉയർന്നതിനെ തുടർന്ന് പറയൻതോട്ടിൽ തച്ചുടപറമ്പ് പുഞ്ചപാടത്തെ തടയണയിൽ സ്ഥാപിച്ചിരുന്ന ഷട്ടറുകൾ ഉയർത്തി. വേനൽകാലത്ത് സമീപ പ്രദേശങ്ങളിലെ കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിന് നഗരസഭ സ്ഥാപിച്ചിരുന്ന തടയണയിൽ
രണ്ട് ഇരുമ്പ് ഷട്ടറുകളുണ്ട്. പറയൻതോട്ടിൽ പെട്ടെന്ന് വെള്ളം ഉയർന്നതിനാൽ യന്ത്രസഹായത്തോടെയാണ് ഷട്ടറുകൾ മാറ്റിയത്.