blind

തൃശൂർ : നാഷണൽ ഫെഡറേഷൻ ഒഫ് ദി ബ്ലൈൻഡ് കേരള ബ്രാഞ്ച് കാഴ്ച പരിമിതർക്കായി സ്മാർട് വിഷൻ ഗ്ലാസ് വിതരണം ചെയ്തു.

എൻ.എഫ്.ബി കേരള ബ്രാഞ്ചും പ്രോജക്ട് വിഷൻ , ട്രെൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവ സംയുക്തമായി 35 ഓളം കാഴ്ച പരിമിതരായ വിദ്യാർത്ഥിനി വിദ്യാർത്ഥികൾക്കും, ജീവനക്കാർക്കും, വീട്ടമ്മമാർക്കും 35,000 രൂപ വിലമതിക്കുന്ന ഗ്ലാസാണ് വിതരണം ചെയ്തത്. കളക്ടർ വി. ആർ കൃഷ്ണതേജ മുഖ്യാതിഥിയായി. ഫാ. ജോർജ് കണ്ണന്താനം, ഫാ.റെന്നി മുണ്ടൻ കുര്യൻ, ജീസ് ജോയ് തറയിൽ, സോയ് ജോസഫ്, ഡോ.ബെന്നി, ഡോ. ആൻഡ്രൂസ്, സി.സി. കാശിമണി,സാലി.കെ.പി, എ.കെ.രാജൻ, ശങ്കരൻകുട്ടി , രാഗേഷ് മനോഹർ പങ്കെടുത്തു.