kerala

തൃശൂർ: മേയിൽ റിട്ടയർ ചെയ്യുന്ന സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സാജൻ സി.ജോർജ്ജ് അംഗങ്ങളായ കെ.മുരളി, വി.ജെ.ലീന, വി.ജെ.അൽഫോൺസ തുടങ്ങിയവരെയും ജനുവരി മുതൽ വിരമിച്ച സി.ആർ.സുധ, കെ.ജി.ബീന, എ.എൻ.ആനന്ദൻ തുടങ്ങിയവരെയും ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് ജില്ലാ കമ്മിറ്റി ആദരിച്ചു. ടി.ജെ.സനീഷ് കുമാർ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അദ്ധ്യക്ഷത വഹിച്ചു. എ.കെ.ബി.ഇ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ബി.രാംപ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. സാജൻ സി.ജോർജ്ജിനെ ആദരിച്ചു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് ടി.ആർ.ജോയ്, സി.കെ.അബ്ദുറഹ്മാൻ, സി.എസ്.അനുരാഗ്, എ.പ്രസാദ്, പി.രാമചന്ദ്രൻ, പി.എൽ.ലോറൻസ്, സി.ഡി.ജോസൻ, പി.രാമചന്ദ്രൻ, എം.പി.വർഗീസ്, കെ.എം.ശ്യാംകുമാർ തുടങ്ങിയവർ സംസാരിച്ചു.