anumodham

കൊടുങ്ങല്ലൂർ: എറിയാട് സത്യാർത്ഥദായിനി സഭയും കുടുംബക്ഷേമ ട്രസ്റ്റും സംയുക്തമായി നടത്തുന്ന ഈ വർഷത്തെ വിദ്യാഭ്യാസ അവാർഡും അനുമോദനവും ട്രസ്റ്റ് വാർഷികവും രാജരാജേശ്വരി ക്ഷേത്രങ്കണത്തിൽ എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജൻ ഉദ്ഘാടനം ചെയ്തു. സഭ പ്രസിഡന്റ് പി.എ.കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. അഖില കേരള ധീവരസഭ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി പി.വി.ജനാർദ്ദനൻ മുഖ്യപ്രഭാഷണം നടത്തി. കെ.എ.പ്രകാശൻ, എം.ആർ.ജോഷി, പി.വി.ഗംഗാധരൻ എന്നിവർ സംസാരിച്ചു. എറിയാട് സത്യാർത്ഥദായിനി സഭയും കുടുംബക്ഷേമ ട്രസ്റ്റും സംയുക്തമായി നടത്തിയ വിദ്യാഭ്യാസ അവാർഡ് വിതരണം കെ.പി.രാജൻ ഉദ്ഘാടനം ചെയ്തു.