ezhu

പഴയന്നൂർ: വടക്കേത്തറ കൊട്ടേക്കാട്ടുകാവ് താലപ്പൊലി വർണാഭമായി ആഘോഷിച്ചു. ആച്ചാംതൊടി ഹരിദാസും സംഘവും അവതരിപ്പിച്ച ശാസ്താംപാട്ട്, ചോപ്പൻ മാരുടെ ഭഗവതിപ്പാട്ട്, ഭഗവതിയുടെ ശ്രീമൂലസ്ഥാനമായ വേലംപ്ലാക്കിൽ നിന്നും മൂന്ന് ആന, പഞ്ചവാദ്യം എന്നിവയുടെ അകമ്പടിയേടെയുള്ള എഴുന്നെള്ളത്ത് എന്നിവ നടന്നു. വൈക്കം ചന്ദ്രൻ മാരാർ വാദ്യപ്രമാണ്യം വഹിച്ചു. കിരൺ നാരായണൻകുട്ടി തിടമ്പേന്തി. ദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കാള കുതിര വേലകളും കാവിലെത്തി. മൈനർ കമ്മിറ്റികളുടെ നേതൃത്വത്തിൽ റോഡ് ഷോ, ചിറയ്ക്കൽ നിധീഷും സംഘവും അവതരിപ്പിച്ച തായമ്പക എന്നിവയുണ്ടായി. തിങ്കളാഴ്ച രാവിലെ കാള കുതിര കളി, മേളം എന്നിവ നടക്കും. വൈകുന്നേരം 3 ന് തെണ്ടിൽമേൽ കർമം, തെണ്ടുനീക്കൽ , കളം മായ്ക്കൽ, കൂറവലി , ഭഗവതിയെ ശ്രീമൂലസ്ഥാനത്തേക്ക് യാത്രയാക്കലോടെ ഉത്സവം സമാപിക്കും.