കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം പനങ്ങാട് ശാഖയിൽ മാതൃ സംഗമവും ബാലജനയോഗവും അംഗങ്ങളുടെ മക്കളായ വിദ്യാർത്ഥികൾക്കുള്ള പുസ്തക വിതരണവും നടന്നു. ചാണാടിക്കൽ സുരേഷ് ശാന്തി ഉദ്ഘാടനം ചെയ്തു. ശാഖ വൈസ് പ്രസിഡന്റ് പ്രകാശ് ബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.വി.സുധൻ സംസാരിച്ചു. അല്ലി പ്രദീപൻ, സുജാ ശിവദാസൻ, കെ.എം.തിലകൻ, ലോല സുധൻ , ശ്രീജിത്ത്, രമേഷ് ബാബു, മുരളീധരൻ എന്നിവർ സംബന്ധിച്ചു.