ചാലക്കുടി: ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈസ്റ്റ് ചാലക്കുടി ഗവ.സ്‌കൂൾ പരിസരം ശുചീകരിച്ചു. നിരവധി പ്രവർത്തകർ പങ്കെടുത്തു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി ഇ.എ. ജയതിലകൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് നിധിൻ പുല്ലൻ, സെക്രട്ടറി കെ.ബി. ഷെബീർ, നഗരസഭ കൗൺസിലർമാരായ വി.ജെ.ജോജി, ടി.ഡി.എലിസബത്ത് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. സി.ഐ.ടി.യു മേലൂർ കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തീപൂലാനി വി.ബി.യു.പി സ്‌കൂൾ ശുചീകരിച്ചു.മേഖലയിലെ സി.ഐ.ടി.യു പ്രവർത്തകരും കുടുംബാംഗങ്ങളും ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുത്തു. എസ്. മഞ്ജുരാജ്, ഇ.പി.റാഫേൽ, എൻ.വി. സുരേഷ്, കെ.വി. അഭയൻ, കെ.വി.ശ്യാം, പി.ആർ. ബിബിൻ രാജ് തുടങ്ങിയവർ നേതൃത്വം നൽകി.