അരിമ്പൂർ: എറവ് കപ്പൽ പള്ളിക്ക് സമീപം നിയന്ത്രണം വിട്ടകാർ മതിലിലിടിച്ച ശേഷം ടെലിഫോൺ ജംഗ്ഷൻ ബോക്‌സും തകർത്ത് തലകീഴായി മറിഞ്ഞു. പരിക്കേറ്റ കണ്ടശ്ശാംകടവ് സ്വദേശികളായ ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് മൂന്നരയ്ക്കായിരുന്നു സംഭവം. തൃശൂർ ഭാഗത്ത് നിന്ന് വന്നിരുന്ന കാറാണ് നിയന്ത്രണം വിട്ട് അപകടത്തിൽപെട്ടത്. ഈ സമയം അതുവഴി വന്ന മറ്റ് യാത്രക്കാരും നാട്ടുകാരും ചേർന്നാണ് കാറിൽ നിന്നും പരിക്കേറ്റ കണ്ടശ്ശാംകടവ് സ്വദേശികളായ വടക്കേത്തല ജോസഫ് പോൾ (47), അമ്മ നാൻസി പോൾ (66), ജോസഫിന്റെ മകൻ ബഞ്ചമിൻ (8) എന്നിവരെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.