തൃശൂർ: ചെറുതുരുത്തി-പൊന്നാനി റോഡിൽ ചുങ്കം മുതൽ പുതുശ്ശേരി സ്‌കൂൾ വരെയുള്ള ഭാഗത്ത് ടാറിംഗ് പ്രവൃത്തികൾ നടക്കുന്നതിനാൽ പ്രവൃത്തി അവസാനിക്കുന്നതുവരെ ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി തടസപ്പെടും. ചുങ്കത്തു നിന്ന് കുന്നംകുളത്തേക്കും ദേശമംഗലത്തേക്കും പോകുന്ന വാഹനങ്ങൾ നെടുമ്പുര വഴി പന്നിയടി-പള്ളിക്കര-പള്ളം സെന്ററിലേക്ക് പ്രവേശിച്ച് പോകേണ്ടതാണെന്ന് വടക്കാഞ്ചേരി പൊതുമരാമത്ത് വിഭാഗം അസി. എൻജിനീയർ അറിയിച്ചു.