rosy-
പ്രജാപിതാ ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം അരണാട്ടുകര സെൻ്റർ സംഘടിപ്പിച്ച ജ്ഞാന ദീപ സംഗമത്തിൻ്റേയും, വിശ്വവിദ്യാലയ സമർപ്പണത്തിൻ്റേയും ഉദ്ഘാടനം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ എം.എൽ. റോസി നിർവ്വഹിക്കുന്നു

തൃശൂർ: പ്രജാപിതാ ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം അരണാട്ടുകര സെന്റർ സംഘടിപ്പിച്ച ജ്ഞാന ദീപ സംഗമത്തിന്റേയും വിശ്വവിദ്യാലയ സമർപ്പണത്തിന്റേയും ഉദ്ഘാടനം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ എം.എൽ. റോസി നിർവഹിച്ചു. രാജയോഗിനി ബ്രഹ്മാകുമാരി രാധാജി അദ്ധ്യക്ഷയായിരുന്നു. സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടം, കൗൺസിലർ അനൂപ്, ബ്രഹ്മാകുമാരി ബിന്ദു സിസ്റ്റർ, ബി.കെ. വത്സല സിസ്റ്റർ, ബി.കെ. സന്തോഷ് എന്നിവർ പ്രസംഗിച്ചു.