news-photo-

ഗുരുവായൂർ: കരുണ മംഗല്യ സംഗമത്തിൽ 6 ഭിന്നശേഷിക്കാർ വിവാഹിതരായി. ഗുരുവായൂർ ടൗൺ ഹാളിൽ നടന്ന കരുണ മംഗല്യ സംഗമം സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കണ്ണൂർ സ്വദേശി ജ്യോതികുമാർ, കൊല്ലം സ്വദേശിനി ചന്ദ്രികയെയും കൊച്ചി സ്വദേശി ബാബു, മുവാറ്റുപുഴ സ്വദേശിനി ഉഷയെയും തൃപ്രയാറുകാരൻ സജിത്ത്, പേരാമംഗലത്തുള്ള സജനയെയും വിവാഹം കഴിച്ചു. ഗുരുവായൂർ മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ കരുണ ചെയർമാൻ കെ.ബി. സുരേഷ് അദ്ധ്യക്ഷനായി. നടൻ ശിവജി ഗുരുവായൂർ, കെ.പി. ഉദയൻ, കെ.പി.എ. റഷീദ്, എൻ. ബാബു, ശ്രീനിവാസൻ ചുള്ളിപ്പറമ്പിൽ, ചന്ദ്രൻ മുണ്ടറക്കോട്, കരീം പന്നിത്തടം തുടങ്ങിയവർ പ്രസംഗിച്ചു.