തൃശൂർ: തൃശൂർ അഗ്‌നിരക്ഷാ നിലയത്തിൽ നിന്നും വിരമിക്കുന്ന സീനിയർ ഫയർ ഓഫീസറും പാലക്കാട് മേഖലാ കമ്മിറ്റി വൈസ് പ്രസിഡന്റുമായ കെ.എ. ജ്യോതികുമാർ, സീനിയർ ഫയർ റെസ്‌ക്യൂ ഓഫീസർ ടി. സുരേഷ് കുമാർ എന്നിവർക്ക് കേരള ഫയർ സർവീസ് അസോസിയേഷൻ പാലക്കാട് മേഖലാ കമ്മിറ്റിയുടെയും, തൃശൂർ കെ.എഫ്.എസ്.എ യുണിറ്റിന്റെയും ആഭിമുഖ്യത്തിൽ യാത്രഅയപ്പ് സമ്മേളനം നടത്തി. സമ്മേളനത്തിൽ വിയ്യൂർ ഫയർ സർവീസ് സിവിൽ ഡിഫെൻസ് അക്കാഡമി ഓഫീസർ അരുൺ ഭാസ്‌കർ ഉദ്ഘാടനം ചെയ്തു. കെ.എഫ്.എസ്.ഇ സംസ്ഥാന പ്രസിഡന്റ്, ഷജിൽ കുമാർ, ജനറൽ സെക്രട്ടറി പ്രണവ്, മേഖലാ പ്രസിഡന്റ് രമേശ് കുമാർ, സെക്രട്ടറി കെ. ഷാജി, കെ. സജീഷ് , ജിമോദ് സംസാരിച്ചു.