എസ്.എൻ.ഡി.പി യോഗം തെക്ക്കിഴക്കൻ മേഖലാ ശാഖാ നേതൃസംഗമം പാലിയംതുരുത്തിൽ യൂണിയൻ കൺവീനർ പി.കെ. പ്രസന്നൻ ഉദ്ഘാടനം ചെയ്യുന്നു.
കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം തെക്ക് കിഴക്കൻ മേഖലാ ശാഖാ നേതൃസംഗമം പാലിയംതുരുത്ത് വിദ്യാർത്ഥദായിനി സഭാ ഹാളിൽ യോഗം കൗൺസിലറും യൂണിയൻ കൺവീനറുമായ പി.കെ. പ്രസന്നൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ പി.കെ. രവീന്ദ്രൻ അദ്ധ്യക്ഷനായി. അഡ്മിനിസ്രേറ്റിവ് കമ്മിറ്റി അംഗങ്ങളായ എം.കെ. തിലകൻ മുഖ്യപ്രഭാഷണവും ദിനിൽ മാധവ് ആമുഖ പ്രഭാഷണവും നടത്തി. വിവിധ മേഖലകളിൽ മികവ് തെളിച്ച രമ ശിവരാമൻ, എം.പി. അംബിക എന്നിവരെ അനുമോദിച്ചു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ഡിൽഷൻ കൊട്ടേക്കാട്ട്, കെ.ഡി. വിക്രമാദിത്യൻ, യൂത്ത് മൂവ്‌മെന്റ് നേതാക്കളായ കെ.എസ്. ശിവറാം, സി.കെ. സമൽരാജ് എന്നിവർ പ്രസംഗിച്ചു. കെ.എൻ. രഘു, രാജു ഈശ്വരമംഗലത്ത്, കെ.പി. വിനയൻ, രമ ശിവരാമൻ, പാർവതി സുകുമാരൻ, പി.കെ. ബനേഷ്, കെ.എൻ. വാസുദേവൻ, കെ.ഡി. വിബിൻ എന്നിവർ സംസാരിച്ചു.