തൃപ്രയാർ : ദേശീയപാത 66 നിർമ്മാണത്തിനിടെ, കാനകളിലെ തടസം നീക്കിയപ്പോൾ ഒഴുകി വരുന്നത് കക്കൂസ് മാലിന്യം. നാട്ടിക പഞ്ചായത്തിന്റെ നേതൃത്വത്തിൽ മൂടിപ്പോയ കാനകളും തോടുകളും ജെ.സി.ബി ഉപയോഗിച്ച് തുറന്നപ്പോഴാണ് കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ളവ ഒഴുകി വന്നത്.
ഈ മലിനജലം വീട്ടിലേക്കും പറമ്പിലേക്കും ഒഴുകിവരുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴിവയ്ക്കും. നൂറുകണക്കിന് തൊഴിലാളികളാണ് ദേശീയപാതാ നിർമ്മാണവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നത്. ഇവരുടെ വാസസ്ഥലത്ത് നിന്നുള്ള വിസർജ്യ മാലിന്യങ്ങൾ വരെ ഈ കാനകളിലേക്കാണ് ഒഴുക്കുന്നത്. ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി അശാസ്ത്രീയമായാണ് കാന നിർമ്മിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.
ആയതിന്റെ ഫലമായാണ് മലിനജലം ഒഴുകിപ്പോകാതെ വിവിധ സ്ഥലങ്ങളിൽ കെട്ടിക്കിടക്കുന്നതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. സ്ഥിതി അതീവ ഗുരുതരാവസ്ഥയിലാണ്. മഴ പടർന്നുപിടിച്ചാൽ ഈ മാലിന്യമെല്ലാം ചുറ്റുവട്ടങ്ങളിലേക്ക് വ്യാപിക്കും. പകർച്ച വ്യാധികൾ പടർന്നുപിടിക്കാൻ സാദ്ധ്യതയുള്ളതിനാൽ കളക്ടറും ഡി.എം.ഒയും സ്ഥലം സന്ദർശിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടിക പഞ്ചായത്ത് ഭരണസമിതിയും നാട്ടുകാരും ആവശ്യപ്പെട്ടു. നാട്ടിക സെന്റർ തുടങ്ങി തെക്കോട്ടൊഴുകുന്ന അങ്ങാടി തോട് ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി മൂടിപ്പോയിട്ടുണ്ട്. ഇതുമൂലം കിഴക്ക് വശത്തുള്ള എസ്.എൻ ട്രസ്റ്റ്, ടി.എസ്.ജി.എ, കാക്കനാട്ട് കോളനി റോഡ്, തൃപ്രയാർ സെന്റർ തുടങ്ങിയ തോടുകളാണ് മൂടിപ്പോയത്.
ഒഴുകി വരുന്നത് വിസർജ്യ മാലിന്യങ്ങൾ
ദേശീയപാത നിർമ്മാണത്തിനായി താമസിക്കുന്ന തൊഴിലാളികളുടെ വാസ സ്ഥലത്തെ വിസർജ്യ മാലിന്യവും ഈ കാനകളിലേക്കാണ് ഒഴുക്കുന്നത്
പകർച്ച വ്യാധികൾ പടർന്നുപിടിക്കാൻ സാദ്ധ്യതയുള്ളതിനാൽ കളക്ടറും ഡി.എം.ഒയും സ്ഥലം സന്ദർശിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടിക പഞ്ചായത്ത് ഭരണസമിതിയും നാട്ടുകാരും