കൊടുങ്ങല്ലൂർ : എസ്.എൻ.ഡി.പി യോഗം മുൻ ഡയറക്ടർ ബോർഡ് അംഗം ശ്രീനാരായണ സാഹിത്യ അക്കാഡമി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ഗുരുധർമ്മ പ്രചാരകൻ കെ.എൻ. ഉണ്ണിക്കൃഷ്ണന്റെ ഒന്നാം ചരമ വാർഷികം ഇന്ന് ആചരിക്കും. ദൈവദശകം കൂട്ടായ്മയുടെ നേതൃത്വത്തിൽ പണിക്കേഴ്‌സ് ഹാളിൽ വൈകിട്ട് 3.30ന് അനുസ്മരണ സമ്മേളനം ആലുവ അദൈ്വതാശ്രമം സെക്രട്ടറി സ്വാമി ധർമ ചൈതന്യ ഉദ്ഘാടനം ചെയ്യും. വി.ആർ. സുനിൽ കുമാർ എം.എൽ.എ, ഇ.ടി. ടൈസൺ എം.എൽ.എ എന്നിവരും സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുമെന്ന് കോ-ഓർഡിനേറ്റർ കെ.പി. സുനിൽകുമാർ അറിയിച്ചു.