sndp
എസ്.എൻ.ഡി.പി നടുവിൽക്കര ശാഖാ മെറിറ്റ് ഡേ നാട്ടിക യൂണിയൻ വൈസ് പ്രസിഡന്റ് പി.വി. സുദീപ്കുമാർ ഉദ്ഘാടനം ചെയ്യുന്നു.

വാടാനപ്പിള്ളി: എസ്.എൻ.ഡി.പി നടുവിൽക്കര ശാഖയിൽ മെറിറ്റ് ഡേ ആഘോഷിച്ചു. ശാഖയിലെ എസ്.എസ്.എൽ.സി, പ്ലസ് ടു, ബി.ഡി.എസ് എന്നിവയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് മൊമെന്റോയും പുരുഷോത്തമൻ ചാമ്പ്യൻ മെമ്മോറിയൽ ക്യാഷ് അവാർഡും നൽകി. ഡോ. സ്വാതി ലക്ഷ്മിദേവ്, യോഗം മദ്ധ്യമേഖല കലോത്സവത്തിലേക്ക് തിരഞ്ഞെടുത്ത അംഗിത സജീവൻ എന്നിവരെ ആദരിച്ചു. ഈസ്റ്റ് എൽ.പി സ്‌കൂളിൽ ചേർന്ന യോഗം നാട്ടിക യൂണിയൻ വൈസ് പ്രസിഡന്റ് പി.വി. സുധീപ് കുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പ്രേജൻ കൊണ്ടറപ്പശ്ശേരി അദ്ധ്യക്ഷനായി. പഠനോപകരണ വിതരണോദ്ഘാടനം യോഗം ബോർഡ് മെമ്പർ പ്രകാശ് കടവിൽ നിർവഹിച്ചു. ശാഖാ സെക്രട്ടറി രഘുനന്ദൻ വാഴപ്പിള്ളി, വൈസ് പ്രസിഡന്റ് പ്രവീൺജിത്ത്, ഗിരീഷ് ചെക്കാമഠത്തിൽ, കിരൺ, സന്തോഷ്, സജീവൻ, മണികണ്ഠൻ, ശ്രീജ റജി, ഉമസജി, ശാന്ത പൊയ്യാറ, അംബിക പ്രവാചകൻ, ബിന്ദു തുടങ്ങിയവർ സംബന്ധിച്ചു.