തൃശൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ 80 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയ നടത്തറ പഞ്ചായത്തിലെ വിദ്യാർത്ഥികളെ നടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു. കെ. മുരളീധരൻ. എം.പി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് പഠനക്കിറ്റും ഉമ്മൻ ചാണ്ടി കാരുണ്യനിധിയിൽ നിന്ന് സാമ്പത്തിക സഹായവും വിതരണം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജേക്കബ് പോൾ അദ്ധ്യക്ഷനായി. മുൻ എം.എൽ.എ: ടി.വി. ചന്ദ്രമോഹൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.എൻ. വിജയകുമാർ, ഡി.സി.സി ജനറൽ സെക്രട്ടറി എം.എൽ. ബേബി, സജീവൻ കുരിയച്ചിറ, സുരേഷ് കരുൺ, എ. സേതുമാധവൻ, ബിന്ദു കാട്ടുങ്ങൽ, ഉണ്ണി കൊച്ചുപുരയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.