1

തൃശൂർ: കണ്ണൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹാൻഡ്‌ലൂം ടെക്‌നോളജിയിൽ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള ത്രിവത്സര ഹാൻഡ്‌ലൂം ആൻഡ് ടെക്‌സ്‌റ്റൈൽ ടെക്‌നോളജി ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി/തത്തുല്യം പരീക്ഷയിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് വിജയിച്ചവർക്ക് അപേക്ഷിക്കാം. പ്രായപരിധി 2024 ജൂലായ് ഒന്നിന് 15 - 23 വയസ്. പട്ടികജാതി/വർഗ വിഭാഗക്കാർക്ക് പരമാവധി പ്രായം 25 വയസ്. 20 ശതമാനം സീറ്റുകൾ നെയ്ത്തു വിഭാഗത്തിൽപ്പെട്ടവർക്ക് സംവരണം ചെയ്തിട്ടുണ്ട്. 40 സീറ്റുകളിൽ 30 സീറ്റ് കേരളത്തിൽ നിന്നുള്ളവർക്കും തമിഴ്‌നാട് - 6, കർണാടക - 2, പോണ്ടിച്ചേരി - 2 എന്നിങ്ങനെയാണുള്ളത്. അപേക്ഷ നേരിട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫീസിലും ഓൺലൈനായി www.iihtkannur.ac.in മുഖേനയും സമർപ്പിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് ജൂൺ 26നകം എക്‌സിക്യൂട്ടീവ് ഡയറക്ടർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹാൻഡ്‌ലൂം ടെക്‌നോളജി കണ്ണൂർ വിലാസത്തിൽ ലഭ്യമാക്കണം. സ്വയം സാക്ഷ്യപ്പെടുത്തിയ വിദ്യാഭ്യാസ യോഗ്യത, ടി.സി, ജനന സർട്ടിഫിക്കറ്റ്, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റുകൾ അനുബന്ധമായി സമർപ്പിക്കണം. ഫോൺ: 0497 2835390, 2965390.