തൃശൂർ: സംഗീത നാടക അക്കാഡമി സംഘടിപ്പിക്കുന്ന 2023ലെ സംസ്ഥാന പ്രൊഫഷണൽ നാടക മത്സരം ഇന്ന് സമാപിക്കും. ഇന്ന് രാവിലെ 10.30ന് കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷൻസിന്റെ ശാന്തം എന്ന നാടകവും വൈകീട്ട് ആറിന് വടകര കാഴ്ച കമ്മ്യൂണിക്കേഷൻസിന്റെ ശിഷ്ടം എന്ന നാടകവും അരങ്ങേറും. ഇന്നലെ രാവിലെ അമ്പലപ്പുഴ സാരഥിയുടെ രണ്ട് ദിവസം എന്ന നാടകവും വൈകീട്ട് ആറിന് തിരുവനന്തപുരം അക്ഷര ക്രിയേഷൻസിന്റെ വാണവരുടെയും വീണവരുടെയും ഇടം എന്ന നാടകവും അരങ്ങേറി. കനത്തമഴയെ പോലും അവഗണിച്ച് എല്ലാദിവസവും രാവിലെയും വൈകീട്ടും നിരവധി പേരാണ് നാടകം കാണാൻ കെ.ടി. മുഹമ്മദ് തിയേറ്ററിൽ എത്തിയത്.