കൊടുങ്ങല്ലൂർ: കയ്പമംഗലം മണ്ഡലത്തിൽ എം.എൽ.എ അവാർഡ് ജൂൺ രണ്ടിന് വിതരണം ചെയ്യും. നിയോജകമണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ അക്ഷര കൈരളി നടപ്പാക്കുന്ന എം.എൽ.എ അവാർഡ് ജൂൺ രണ്ടിന് മതിലകം സാഞ്ജു ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് രണ്ടുമണിക്ക് മന്ത്രി കെ. രാജൻ വിതരണം ചെയ്യും. കയ്പമംഗലം മണ്ഡലത്തിൽ എസ്.എസ്.എൽ.സി, വി.എച്ച്.എസ്.ഇ, ടി.എച്ച്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും എൽ.എസ്.എസ്, യു.എസ്.എസ് സ്‌കോളർഷിപ്പ് നേടിയ വിദ്യാർത്ഥികൾക്കുമാണ് അവാർഡ് നൽകുന്നത്.