1

തൃശൂർ: കേരള കോ - ഓപറേറ്റീവ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷന്റെ നേതൃത്വ പഠന ക്യാമ്പും കൗൺസിൽ യോഗവും പെൻഷൻ ഹാൻഡ് ബുക്ക് പ്രകാശനവും 30, 31 തീയതികളിൽ അതിരപ്പിള്ളി വൈറ്റ് പാലസ് ഹോം സ്‌റ്റേ റിസോർട്ടിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 30ന് രാവിലെ 9.30ന് സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.സംസ്ഥാന പ്രസിഡന്റ് എം. സുകുമാരൻ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി മുണ്ടൂർ രാമകൃഷ്ണൻ പുസ്തക പ്രകാശനം നടത്തും. നാലു വർഷമായി നിറുത്തലാക്കിയ ഡി.എ പുനഃസ്ഥാപിക്കണമെന്നും മിനിമം പെൻഷൻ വർദ്ധിപ്പിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് സി.എൽ. റാഫേൽ, ഇ.എം. ശ്രീധരൻ നമ്പൂതിരിപ്പാട്, ടി. മോഹനൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.