പുഞ്ചപ്പറമ്പ് ശാഖയിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ശാഖാ മെമ്പർമാരുടെ മക്കൾക്കുള്ള ഉപഹാര സമർപ്പണം എസ്.എൻ.ഡി.പി കോണത്തുകുന്ന് മുൻ മേഖലാ പ്രസിഡന്റ് മാടത്തിങ്കൽ മനോഹരൻ നിർവഹിക്കുന്നു.
വെള്ളാങ്ങല്ലൂർ: എസ്.എൻ.ഡി.പി പുഞ്ചപ്പറമ്പ് ശാഖാ വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാകുളം ഉദ്ഘാടനം ചെയ്തു. യോഗം ഡയറക്ടർ യുധിമാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് വിശ്വംഭരൻ മാടത്തിങ്കൽ അദ്ധ്യക്ഷനായി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ശാഖയിലെ മെമ്പർ മാരുടെ മക്കൾക്കുള്ള ഉപഹാര സമർപ്പണം എസ്.എൻ.ഡി.പി കോണത്തുകുന്ന് മുൻ മേഖലാ പ്രസിഡന്റ് മാടത്തിങ്കൽ മനോഹരൻ നിർവഹിച്ചു. യൂണിയൻ കൗൺസിലർ അനീഷ് പി. കടവിൽ, മേഖലാ ചെയർമാൻ സിൽവൻ പൂവ്വത്തുംകടവിൽ, ശാഖാ സെക്രട്ടറി ശശാങ്കൻ ആറ്റശ്ശേരി, ചാന്ദ്‌നി സുബ്രൻ എന്നിവർ സംസാരിച്ചു.