biju

കോലഴി: സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിലെ അസ്തമിക്കാത്ത സൂര്യനാണ് എം.പി. വീരേന്ദ്രകുമാറെന്ന് ആർ.ജെ.ഡി എസ്.സി - എസ്.ടി സെന്റർ സംസ്ഥാന സെക്രട്ടറി ബിജു ആട്ടോർ. ആർ.ജെ.ഡി കോലഴി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച നാലാം എം.പി വീരേന്ദ്രകുമാർ അനുസ്മരണ യോഗം വീരസ്മരണ കോലഴിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു. സാമ്രാജ്യത്വ ശക്തികൾക്കെതിരെ അടിയന്തരാവസ്ഥയ്ക്കെതിരെ ജല ചൂഷണത്തിനെതിരെ പരിസ്ഥിതി സംരക്ഷണത്തിനും മാദ്ധ്യമസ്വാതന്ത്ര്യത്തിനും വർഗീയതയ്ക്കുമെതിരെ സാമൂഹികനീതിക്കായി പോരാട്ടംനയിച്ച നേതാവാണ് വീരേന്ദ്രകുമാറെന്നും അദ്ദേഹം പറഞ്ഞു. എം.കെ. ശ്യാമപ്രസാദ് അദ്ധ്യക്ഷനായി. സി.എ. തോമസ് മാസ്റ്റർ, പി.കെ. സുരേഷ് കുമാർ, ബിജു കോഴിക്കുന്ന് എന്നിവർ പ്രസംഗിച്ചു.