മാള : ആർ.ജെ.ഡി കൊടുങ്ങല്ലൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എം.പി. വീരേന്ദ്രകുമാറിന്റ നാലാം ചരമ വാർഷികം ആചരിച്ചു. പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന യോഗം സംസ്ഥാന കൗൺസിൽ അംഗം കെ.സി. വർഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം പി.ഐ. കാസിം അദ്ധ്യക്ഷനായി. വി.ആർ. ഭാസ്‌കരൻ, സി.എ. ഫ്രാൻസിസ്, ജിം മോഹൻദാസ്, എം.കെ. മധു എന്നിവർ സംസാരിച്ചു.