പുറനാട്ടുകര: ജനങ്ങളുടെ ആദ്ധ്യാത്മികചര്യകളിൽ മാറ്റം കൊണ്ടുവരാൻ ശ്രീശങ്കരാചാര്യർ ജന്മംകൊണ്ടതു പോലെ അതേ ഉദ്ദേശത്തിനുവേണ്ടിയാണ് ശ്രീരാമകൃഷ്ണനും ശ്രീശാരദാദേവിയും വിവേകാനന്ദസ്വാമികളും ജന്മമെടുത്തതെന്ന് രാമകൃഷ്ണമഠം വൈസ്പ്രസിഡന്റ് സ്വാമി സുഹിതാനന്ദ മഹാരാജ്. ഇക്കാലത്തു ഭൂരിപക്ഷംജനങ്ങൾക്കും ആധ്യാത്മിക ജീവിതത്തിന് അനിവാര്യമായ യമം, നിയമം തുടങ്ങിയ പ്രാഥമികകാര്യങ്ങൾ പ്രവൃത്തിയിൽ കൊണ്ടു വരാൻ പ്രയാസമായതിനാൽ പുതിയൊരുതരം അദ്ധ്യാത്മിക സാധന പഠിപ്പിച്ച് മതത്തിന്റെ ആചരണം ലളിതമാക്കുകയാണ് ശ്രീരാമകൃഷ്ണൻ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചി രാമകൃഷ്ണമഠം അദ്ധ്യക്ഷൻ സ്വാമി ഭുവനാത്മാനന്ദ, പാലാ രാമകൃഷ്ണമഠം അദ്ധ്യക്ഷൻ സ്വാമി വീതസംഗാനന്ദ, കൊയിലാണ്ടി രാമകൃഷ്ണമഠം അദ്ധ്യക്ഷൻ സ്വാമിസുന്ദരാനന്ദ, അൾസൂർ രാമകൃഷ്ണമഠം അദ്ധ്യക്ഷൻ സ്വാമി ബോധസ്വരൂപാനന്ദ, പുറനാട്ടുകര ശ്രീരാമകൃഷ്ണമഠം അദ്ധ്യക്ഷൻ സ്വാമി സദ്ഭവാനന്ദ, സ്വാമി നന്ദാത്മജാനന്ദ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.