anusmaranam

ദൈവദശകം കൂട്ടായ്മ സംഘടിപ്പിച്ച കെ.എൻ. ഉണ്ണിക്കൃഷ്ണൻ അനുസ്മരണ സമ്മേളനം ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗവും ഗുരുധർമ്മ പ്രചാരകനുമായ കെ.എൻ. ഉണ്ണിക്കൃഷ്ണന്റെ ഒന്നാം ചരമ വാർഷികത്തിൽ ദൈവദശകം കൂട്ടായ്മ അനുസ്മരണ സമ്മേളനം നടത്തി. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ ചൈതന്യ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം കൗൺസിലർ ബോബി റാം അദ്ധ്യക്ഷനായി. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ.ജി. ശിവാനന്ദൻ അനുസ്മരണ പ്രഭാഷണം നടത്തി. ഇ.ടി. ടൈസൺ എം.എൽ.എ, നഗരസഭാ ചെയർപേഴ്‌സൺ ടി.കെ. ഗീത, ഡോ. ജോൺസൺ പങ്കേത്ത്, ടി.എസ്. സജീവൻ, വി.എം. മൊഹിയുദീൻ, ഇ.എസ്. സാബു, സി.എസ്. തിലകൻ, ഇ.കെ. സോമൻ എന്നിവർ പ്രസംഗിച്ചു.