sndp
എസ്.എൻ.ഡി.പി. ദേവമംഗലം ശാഖ സംഘടിപ്പിച്ച ഏകദിന സഹവാസ ക്യാമ്പ് നാട്ടിക യൂണിയൻ സെക്രട്ടറി മോഹനൻ കണ്ണമ്പുള്ളി ഉദ്ഘാടനം ചെയ്യുന്നു.

കയ്പമംഗലം : എസ്.എൻ.ഡി.പി ദേവമംഗലം ശാഖയിൽ ശ്രീനാരായണ ഗുരുദേവനൊപ്പം ഒരു ദിവസം നിഴലിൽ 2024 കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ഏകദിന സഹവാസ ക്യാമ്പ് നടത്തി. എസ്.എൻ.ഡി.പി നാട്ടിക യൂണിയൻ സെക്രട്ടറി മോഹനൻ കണ്ണമ്പുള്ളി ഉദ്ഘാടനം ചെയ്തു. ശാഖാ വനിതാസംഘം പ്രസിഡന്റ് രാജി ശ്രീധരൻ ദീപപ്രകാശനം നടത്തി. ശാഖാ പ്രസിഡന്റ് ടി.വി. വിശ്വംഭരൻ അദ്ധ്യക്ഷനായി. റിതിക സ്‌നേഹൻ ദൈവദശകം പ്രാർത്ഥന ആലപിച്ചു. 13 വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി. ക്യാമ്പിൽ പങ്കെടുത്ത 50 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. നാട്ടിക യൂണിയൻ ബാലജനയോഗം കോ-ഓർഡിനേറ്റർ പ്രകാശ്കടവിൽ, യൂണിയൻ വനിതാസംഘം പ്രസിഡന്റ് ബിന്ദു മനോജ്, ശാഖാ സെക്രട്ടറി ടി.എസ്. പ്രദീപ്, യൂണിയൻ കൗൺസിലർ എ.വി. മല്ലിനാഥൻ, സി.കെ. രാമു, വനിതാസംഘം വൈസ് പ്രസിഡന്റ് കൈരളി വത്സൻ, ട്രഷറർ സജ്‌നി ആനന്ദൻ, യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി സാന്തിഷ് എന്നിവർ സംസാരിച്ചു. ചാലക്കുടി ഗുരുദേവ മൂവ്‌മെന്റ് കെ.വി. ഇന്ദ്രസേനൻ സഹവാസ ക്യാമ്പ് നയിച്ചു. ശാഖാ വൈസ് പ്രസിഡന്റ് കെ.ആർ സത്യൻ സ്വാഗതവും വനിതാസംഘം സെക്രട്ടറി ഇന്ദിര രാജഗോപാൽ നന്ദിയും പറഞ്ഞു.