sndp

എസ്.എൻ.ഡി.പി എടശ്ശേരി ശാഖയിൽ നടന്ന പഠനോപകരണ വിതരണം നാട്ടിക യൂണിയൻ വൈസ് പ്രസിഡന്റ് പി.വി. സുധീപ്കുമാർ ഉദ്ഘാടനം ചെയ്യുന്നു.

തളിക്കുളം: എസ്.എൻ.ഡി.പി എടശ്ശേരി ശാഖയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങളും നോട്ട് പുസ്തകങ്ങളും വിതരണം ചെയ്തു. എസ്.എൻ.ഡി.പി യോഗം നാട്ടിക യൂണിയൻ വൈസ് പ്രസിഡന്റ് പി.വി. സുധീപ് കുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് കാർത്തികേയൻ വാലത്ത് അദ്ധ്യക്ഷനായി. യൂണിയൻ ബോർഡ് മെമ്പർ പ്രകാശ് കടവിൽ മുഖ്യാതിഥിയായിരുന്നു. റിട്ടയേർഡ് അദ്ധ്യാപകനും എഴുത്തുകാരനുമായ ഡോ. ആർ. സുരേഷ് വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസെടുത്തു. ശാഖാ സെക്രട്ടറി സിദ്ധാർത്ഥൻ കോഴിപറമ്പിൽ, വസന്തകുമാർ ഇയ്യാനി എന്നിവർ സംസാരിച്ചു.