തൃശൂർ: നഗരത്തിൽ കോർപറേഷൻ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഹോട്ടൽ വിഘ്‌നേശ്വര, കുക്ക് ഡോർ, ചുരുട്ടി ടീഷോപ്പ്, കൊക്കാലയിലെ സ്വാദ്, ഫ്രൂട്ട്‌സ്, ഒല്ലൂരിലെ റോയൽ ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. ഒരാഴ്ച പഴക്കമുള്ള മാംസവും മറ്റ് ഭക്ഷണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഹോട്ടലുകൾക്ക് നോട്ടീസ് നൽകിയിരുന്നു. കഴിഞ്ഞ ദിവസം പെരിഞ്ഞനത്ത് ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ച് ഒരു സ്ത്രീ മരിച്ചിരുന്നു. 200ലേറെ പേരാണ് ചികിത്സ തേടിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ വ്യാപക പരിശോധന ആരംഭിച്ചിരുന്നു.