kavil

തൃശൂർ: മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ഇക്കൊല്ലത്തെ ഫിലിം ക്രിട്ടിക് അവാർഡ് നേടിയ 'പച്ചപ്പൂ തേടി' എന്ന ചലച്ചിത്രത്തിന്റെ സംവിധായകൻ കാവിൽ രാജിനെ കെ.എ.യു സദ്ഭാവനാ സംഘം ആദരിച്ചു. നാടക രചനയിലും അഭിനയരംഗത്തും ഒരുപോലെ കഴിവ് തെളിയിച്ച കാവിൽ രാജ് നിരവധി നോവലുകളുടെ കർത്താവാണ്. കാർഷിക സർവകലാശാലയിൽ നിന്നും അസിസ്റ്റന്റ് കൺട്രോളറായി വിരമിച്ച കാവിൽ രാജ് സദ്ഭാവനാ സംഘത്തിന്റെ സ്ഥാപകാംഗമാണ്. കാവിൽ രാജിനെ ആദരിക്കാൻ ചേർന്ന യോഗത്തിൽ കെ.ഐ. ചാക്കുണ്ണി അദ്ധ്യക്ഷനായി. എം.എൻ. ശശിധരൻ ഷാൾ അണിയിച്ചു. കെ.എ. മുഹമ്മദ്, ടി.സി. ജോസ്, വി.എൻ. ശങ്കരൻകുട്ടി, എം.കെ. ഭാസ്‌കരൻ, പി.വി. ശ്രീകുമാരൻ എന്നിവർ സംസാരിച്ചു. ഗിരീന്ദ്ര ബാബു സ്വാഗതവും ലിയാഖത്ത് അലിഖാൻ നന്ദിയും പറഞ്ഞു.