വള്ളിവട്ടം സഹകരണ ബാങ്കിൽ നിന്നും റിട്ടയർ ചെയ്യുന്നവർക്കുള്ള യാത്രഅയപ്പ് സമ്മേളനം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.
വെള്ളാങ്ങല്ലൂർ: വള്ളിവട്ടം സഹകരണ ബാങ്കിൽ നിന്നും റിട്ടയർ ചെയ്യുന്ന ചീഫ് അക്കൗണ്ടന്റ് കെ.വി. ഉണ്ണിക്കൃഷ്ണൻ, അറ്റൻഡർ പി.എ. നസീർ എന്നിവർക്ക് ബാങ്ക് യാത്രഅയപ്പ് നൽകി. ഇതോടൊപ്പം സഹകാരികളുടെ മക്കൾക്ക് വിദ്യാഭ്യാസ അവാർഡ് നൽകുന്ന ചടങ്ങും നടത്തി. 35 കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ് ടു വിഭാഗങ്ങളിലായി ക്യാഷ് അവാർഡ് നൽകി. സമ്മേളനം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷനായി. വെള്ളങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. യോഗത്തിൽ ബാങ്ക് പ്രസിഡന്റ് എ.കെ. ഗോപിനാഥൻ സ്വാഗതവും സെക്രട്ടറി പി.എസ്. ഷീല നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.കെ. ഡേവിസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസ്‌ന റിജാസ്, മുകുന്ദപുരം അസിസ്റ്റന്റ് രജിസ്ട്രാർ ബ്ലിസൻ ഡേവിസ്, കെ.ബി. ബിനോയ്, കെ. ഉണ്ണിക്കൃഷ്ണൻ, ഇ.വി. സജീവ്, സുരേഷ് പണിക്കശ്ശേരി, സോമൻ കുറ്റിപ്പറമ്പിൽ, സി.ഡി. വാസുദേവൻ, പി.എസ്. കൃഷ്ണകുമാർ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിന്ധു ബാബു തുടങ്ങിയവർ സംസാരിച്ചു. സ്വീകരണത്തിന് കെ.വി. ഉണ്ണിക്കൃഷ്ണൻ, പി.എ. നസീർ എന്നിവർ നന്ദി പറഞ്ഞു.