kit
കോട്ടപ്പുറം കിഡ്‌സിന്റെ നേതൃത്വത്തിൽ നടത്തിയ സ്‌കൂൾ കിറ്റ് വിതരണം വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: കോട്ടപ്പുറം കിഡ്‌സ് 50% സാമ്പത്തിക സഹായത്തോടെ സ്‌കൂൾ കിറ്റ് വിതരണം ചെയ്തു. നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷന്റെ സഹകരണത്താലാണ് 50% സാമ്പത്തിക സഹായത്തോടെ സ്‌കൂൾ കിറ്റ് വിതരണം നടത്തിയത്. കെ.ജി മുതൽ ഹയർ സെക്കൻഡറി വിഭാഗം വരെയുള്ള വിദ്യാർത്ഥികൾക്കായി 600 സ്‌കൂൾ കിറ്റുകളാണ് വിതരണം നടത്തിയത്. വിതരണോദ്ഘാടനം വി.ആർ. സുനിൽകുമാർ എം.എൽ.എ നിർവഹിച്ചു. ഒരുപാട് മാതാപിതാക്കൾക്ക് ആശ്വാസവും വിദ്യാർത്ഥികൾക്ക് ഏറെ സന്തോഷവും നൽകുന്ന അഭിനന്ദനാർഹമായ ഒരു പദ്ധതിയാണ് കിഡ്‌സ് സംഘടിപ്പിച്ചതെന്ന് എം.എൽ.എ പറഞ്ഞു. കിഡ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. പോൾ തോമസ് കളത്തിൽ അദ്ധ്യക്ഷനായി. എൻ.ജി.ഒ കോൺഫെഡറേഷൻ ജില്ലാ കോ-ഓർഡിനേറ്റർ സഫീർ, വാർഡ് കൗൺസിലർ വി.എം. ജോണി എന്നിവർ സംസാരിച്ചു. കിഡ്‌സ് അസിസ്റ്റന്റ് ഡയറക്ടർ ഫാദർ ബിയോൺ തോമസ് സ്വാഗതവും ഫാദർ എബിനേസർ ആന്റണി നന്ദിയും പറഞ്ഞു.