1

ഗുരുവായൂർ: വർഷങ്ങളോളമായി മുടങ്ങിക്കിടന്ന ഗുരുവായൂർ ദേവസ്വം പാഞ്ചജന്യം അനക്‌സിന്റെ നിർമ്മാണപ്രവൃത്തികൾ നാളെ പുനരാരംഭിക്കും. ഭക്തർക്ക് ചുരുങ്ങിയ ചെലവിൽ താമസ സൗകര്യമൊരുക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് തെക്കെനടയിൽ പാഞ്ചജന്യം റസ്റ്റ് ഹൗസിന് സമീപത്തായി 14 വർഷം മുമ്പ് പാഞ്ചജന്യം അനക്‌സിന്റെ നിർമ്മാണം ആരംഭിച്ചത്. എന്നാൽ കരാറുകാരൻ പാതിവഴിയിൽ നിർമ്മാണം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് മാറിവന്ന ദേവസ്വം ഭരണസമിതികൾ ശ്രമം നടത്തിയെങ്കിലും നിർമ്മാണം പുനരാരംഭിക്കാൻ കഴിഞ്ഞില്ല. ഡോ. വി.കെ. വിജയന്റെ നേത്യത്വത്തിലുള്ള ഇപ്പോഴത്തെ ഭരണസമിതിയുടെ ഇടപെടലിലാണ് നിർമ്മാണം പുനരാരംഭിക്കാൻ കഴിഞ്ഞത്. 5.53 കോടി രൂപയുടെ എസ്റ്റിമേറ്റാണ് പ്രവൃത്തിക്കായി തയ്യാറാക്കിയിട്ടുള്ളത്. ഒരു വർഷം കൊണ്ട് പ്രവൃത്തി പൂർത്തിയാക്കും.