വടക്കാഞ്ചേരി: പെരിഞ്ഞനത്ത് ഭക്ഷ്യവിഷബാധയേറ്റ് സ്ത്രീ മരിച്ചതിനെ തുടർന്ന് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം വടക്കാഞ്ചേരി നഗരസഭ ഹോട്ടൽ പരിശോധന കർശനമാക്കി. വടക്കാഞ്ചേരി നഗരസഭയിൽ കൃത്യമായ ഇടവേളകളിൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ പരിശോധനയോടൊപ്പം ഹോട്ടലുകളിലും പരിശോധന നടക്കുന്നുണ്ട്. ഇതിനോടൊപ്പം സ്വച്ച് സർവേഷന്റെ ഭാഗമായി സ്വച്ഛത വാർഡുകളിൽ കൂടി ഹോട്ടലുകളെ പരിഗണിക്കുന്നുണ്ട്. ഇതുകൊണ്ടുതന്നെ ഹോട്ടലുകളിൽ ശുചിത്വ നിലവാരം മികച്ച രീതിയിൽ തുടരുന്നുണ്ടന്ന് അധികൃതർ അറിയിച്ചു. എന്നാൽ ഇപ്പോഴത്തെ പ്രത്യേകത പരിഗണിച്ചാണ് പരിശോധന കൂടുതൽ ശക്തമാക്കുകയാണ്. പരിശോധനയിൽ ആകെ അഞ്ച് കിലോയോളം നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു. ആരോഗ്യ വിഭാഗം ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ.സുജിത്ത്, അരുൺ കെ. വിജയൻ, സാനിറ്റേഷൻ ജീവനക്കാരൻ ജയകുമാർ, ഡ്രൈവർ പ്രമോദ് എന്നിവരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നവർ.