vi-k-rajan

കെ. രാജന്റെ 27-ാം ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി എറിയാട് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ അഡ്വ. വി.എസ്. സുനിൽകുമാർ സംസാരിക്കുന്നു.

കൊടുങ്ങല്ലൂർ : വി.കെ. രാജൻ, പാവപ്പെട്ടവന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ അവരോടൊപ്പം ഏതറ്റം വരെയും പോകുന്ന നേതാവായിരുന്നുവെന്ന് മുൻമന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ പറഞ്ഞു. വി.കെ. രാജന്റെ 27-ാം ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി സി.പി.ഐ കയ്പമംഗലം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എറിയാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന അനുസ്മരണ യോഗത്തിൽ സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം ഇ.ടി. ടൈസൺ എം.എൽ.എ അദ്ധ്യക്ഷനായി. ടി.പി. രഘുനാഥ്, ടി.കെ. സുധീഷ്, കെ.എസ്. ജയ, അഡ്വ. സുദർശൻ, കെ.എ. കൊച്ചുമൊയ്തീൻ, കെ.എ. അഖിലേഷ്, ഇ.കെ. ലെനിൻ സംസാരിച്ചു.