കൊടുങ്ങല്ലൂർ : സി.പി.ഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വി.കെ. രാജൻ 28-ാം ചരമ വാർഷിക ദിനാചരണത്തിൽ സി.പി.ഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം കെ. പ്രകാശ് ബാബു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പരാജയ ഭീതി മൂലം മോദി അങ്കലാപ്പിലാണെന്നും ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പറയാതെ പച്ചയായ വർഗീയതയാണ് മോദി പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയായിരിക്കുമ്പോഴും തൊഴിലാളി വർഗ പ്രതിനിധിയുടെ മനസ്സുമായാണ് വി.കെ. രാജൻ പ്രവർത്തിച്ചിരുന്നതെന്ന് അദ്ദേഹം അനുസ്മരിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് അദ്ധ്യക്ഷനായിരുന്നു. വി.കെ. രാജൻ സ്മാരക അവാർഡ് പ്രകാശ് ബാബുവിൽ നിന്ന് പന്ന്യൻ രവീന്ദ്രൻ ഏറ്റുവാങ്ങി. കെ.ജി. ശിവാനന്ദൻ പ്രശസ്തി പത്രം വായിച്ചു. കെ.പി. രാജേന്ദ്രൻ, സി.എൻ. ജയദേവൻ, ഷീല വിജയകുമാർ, വി.ആർ. സുനിൽ കുമാർ എം.എൽ.എ, കെ.വി. വസന്തകുമാർ, കെ. ശ്രീകുമാർ, സി.സി. വിപിൻചന്ദ്രൻ, പി.പി. സുഭാഷ്, എം.ആർ. അപ്പുക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.