road
തുമ്പൂർമുഴിയിൽ റോഡിൽ വീണ മുളങ്കൂട്ടം നീക്കുന്നു

ചാലക്കുടി: അതിരപ്പിള്ളി റോഡിൽ തുമ്പൂർമുഴിയിൽ മുളംങ്കൂട്ടം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. തുമ്പൂർമുഴി ഇറിഗേഷൻ ഐ.ബിക്ക് സമീപത്തെ വലിയൊരു മുളങ്കൂട്ടമാണ് കാലപ്പഴക്കത്താൽ നിലംപൊത്തിയത്. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. വനപാലകരും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി. നാട്ടുകാരുടെ സഹായത്തോടെ ജെ.സി.ബി ഉപയോഗിച്ച് മുളകളെല്ലാം മാറ്റുകയായിരുന്നു.