തൃശൂർ: കേരള പൊലീസ് അക്കാഡമിയിൽ വനിതാ ഉദ്യോഗസ്ഥയോട് ലൈംഗികാതിക്രമം നടത്തിയ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. അക്കാഡമിയിലെ ഓഫീസർ കമാൻഡന്റ് പ്രേമനെയാണ് അക്കാഡമി ഡയറക്ടർ എ.ഡി.ജി.പി പി. വിജയൻ സസ്‌പെൻഡ് ചെയ്തത്. വനിതാ ഉദ്യോഗസ്ഥയുടെ പരാതിയിൽ ആഭ്യന്തര അന്വേഷണ സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഈ മാസം 18നും 22നുമാണ് ഉദ്യോഗസ്ഥനിൽ നിന്ന് അതിക്രമം നേരിട്ടതെന്നാണ് പരാതിയിൽ പറയുന്നത്. അക്കാഡമിയിൽ തുടരാനാകില്ലെന്നും മാനസികമായി ഏറെ പ്രയാസത്തിലാണെന്നും ഉദ്യോഗസ്ഥ ഡയറക്ടറെ നേരിട്ട് പരാതിയായി അറിയിച്ചിരുന്നു. പരാതി വന്നതിന് പിന്നാലെ ഉദ്യോഗസ്ഥനെ ചുമതലകളിൽ നിന്ന് നീക്കിയിരുന്നു.