kariyilathavala

തൃശൂർ: കേരള വനഗവേഷണ കേന്ദ്രത്തിന് കീഴിലുള്ള സെന്റർ ഫോർ സിറ്റിസൺ സയൻസ് ആൻഡ് ബയോഡൈവേഴ്‌സിറ്റി ഇൻഫോർമാറ്റിക്‌സ് പൊതുജന പങ്കാളിത്തത്തോടെ തവളകളുടെ സർവേ, മൺസൂൺ ക്രോക്ക്‌സ് ബയോബ്ലിറ്റ്‌സ് നടത്തുന്നു. എല്ലാ പ്രായത്തിലുമുള്ളവർക്കും തവളകളുടെയും വാൽമാക്രികളുടെയും ഫോട്ടോഗ്രാഫുകൾ, അവയുടെ ശബ്ദം എന്നിവ ഐനാച്ചുറലിസ്റ്റ് (iNaturalist) ആപിൽ അപ്‌ലോഡ് ചെയ്യാം. ശാസ്ത്രീയ നിരീക്ഷണങ്ങളും ഗ്ലോബൽ ബയോഡൈവേഴ്‌സിറ്റി ഇൻഫർമേഷൻ ഫെസിലിറ്റിയുടെ ഭാഗമാകും. ജൈവവൈവിദ്ധ്യ അവബോധം, ആവാസ വ്യവസ്ഥ സംരക്ഷണം, സ്പിഷീസുകളുടെ സംരക്ഷണനില വിലയിരുത്തൽ, ശാസ്ത്രീയ സാക്ഷരത, കാലാവസ്ഥാ വ്യതിയാന ഗവേഷണം എന്നിവയ്‌ക്കെല്ലാം ഈ വിവരങ്ങൾ പ്രയോജനപ്പെടുത്താമെന്ന് കേന്ദ്രം വൈൽഡ് ലൈഫ് ബയോളജി വിഭാഗം മേധാവി ഡോ.പേരോത്ത് ബാലകൃഷ്ണൻ പറഞ്ഞു. വിവരങ്ങൾക്ക് വെബ് സൈറ്റ് www.ccsbi.kfri.res.in.