1

തൃശൂർ: കോർപറേഷൻ പരിധിയിലെ ജലസ്രോതസുകൾ മലിനമാകുന്നതുമായി ബന്ധപ്പെട്ട് വിവിധ വിലാസമില്ലാത്ത ഏജൻസികൾ സെപ്ടിക് ടാങ്ക് മാലിന്യം ശേഖരിച്ച് ജലാശയങ്ങളിലും നദികളിലും തോടുകളിലും മാലിന്യം തള്ളുന്ന പ്രവണത ഏറിവരികയാണെന്നും ഇത് പരിഹരിക്കുന്നതിന് മാടക്കത്തറ മാറ്റാംപുറത്ത് എഫ്.എസ്.ടി.പി പ്ലാന്റ് പ്രവർത്തനം ആരംഭിച്ചതായും കോർപറേഷൻ.

പൊതുജനാരോഗ്യത്തെ സംരക്ഷിക്കുന്നതിനും പകർച്ച വ്യാധികൾ തടയുന്നതിനും നഗരസഭ നിശ്ചിത യൂസർഫീ ഈടാക്കി വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സെപ്ടിക് ടാങ്ക് മാലിന്യം ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് ഈ പ്ലാന്റ് പ്രവർത്തനസജ്ജമാണ്. പ്ലാന്റ് പ്രവർത്തനവുമായി ബന്ധപ്പെട്ടും വാഹനത്തിന്റെ സേവനം ആവശ്യമുള്ളവർക്കും ബന്ധപ്പെടാം: എം. ജലീൽ (9446161672), സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ, വിൽവട്ടം സോണൽ ഓഫീസ്.