ഇരിങ്ങാലക്കുട: സി.ഐ.ടി.യു സ്ഥാപക ദിനം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർക്കറ്റിൽ പതാക ഉയർത്തിയും ശുചീകരണ പ്രവർത്തനം നടത്തിയും ആചരിച്ചു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ലത ചന്ദ്രൻ പതാക ഉയർത്തി, ശുചീകരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഏരിയാ സെക്രട്ടറി കെ.എ. ഗോപി അദ്ധ്യക്ഷനായി. വി.എ. മനോജ് കുമാർ, സി.ഡി.സിജിത്ത്, സി.വൈ.ബെന്നി, പി.എസ്. വിശ്വംഭരൻ, വി.എ.അനീഷ്, കെ.വി.ഷാജി തുടങ്ങിയവർ സംസാരിച്ചു. ഏരിയയിലെ എല്ലാ പഞ്ചായത്ത് കോ-ഓർഡിനേഷൻ കമ്മിറ്റികളുടെ നേതൃത്വത്തിലും ഘടക യൂണിയനുകളുടെ നേതൃത്വത്തിലും പതാക ഉയർത്തിയും ശുചീകരണ പ്രവർത്തനം നടത്തിയും സ്ഥാപക ദിനം സമുചിതം ആചരിച്ചു.