vellam
കനത്ത മഴയിൽ പുത്തൻചിറ പിണ്ടാണി പടിഞ്ഞാറെ അംഗൻവാടിക്ക് സമീപമുള്ള വീടിന്റെ ചവിട്ടുപടി വരെ വെള്ളം എത്തിയപ്പോൾ. ഇന്നലെ രാവിലത്തെ ദൃശ്യം.

പുത്തൻചിറ : ശക്തമായ മഴയിൽ വീടിന്റെ ചവിട്ടുപടി വരെ വെള്ളമെത്തിയതോടെ ജനം ഭയപ്പാടിലായി. ഇന്നലെ രാവിലെ പെയ്ത കനത്ത മഴയിലാണ് പിണ്ടാണി പടിഞ്ഞാറെ മിച്ചഭൂമി അംഗൻവാടി റോഡിലും സമീപത്തെ 15 ഓളം വീടുകളുടെ ചവിട്ടുപടി വരെയും വെള്ളമെത്തിയത്. വാഴയ്ക്കാമഠം ഖലീൽ, കാരേക്കാട്ട് മഠം ഉണ്ണിക്കൃഷ്ണൻ, പെരുമ്പിള്ളി വിലാസിനി എന്നിവരുടെ വീടിന് ചവിട്ടുപടി വരെ വെള്ളമെത്തി. മറ്റുള്ളവരുടെ പറമ്പിലും മുറ്റത്തും വെള്ളം നിറയുകയും ചെയ്തു. ഹിറ്റാച്ചി ഉപയോഗിച്ച് തോടുകളിലെ തടസ്സങ്ങൾ മാറ്റിയതോടെ വെള്ളക്കെട്ട് ഒഴിവായി. വാർഡ് അംഗങ്ങളായ ഷൈലജ സന്തോഷ്, സംഗീത അനീഷ് എന്നിവർ സ്ഥലം സന്ദർശിച്ചു.

ചെങ്ങംമത തോടിൽ സ്വകാര്യ വ്യക്തി ഗതിമാറ്റിയതാണ് പ്രദേശം വെള്ളത്തിൽ മുങ്ങുവാൻ കാരണമാക്കിയത്.
- പി.സി. ബാബു
(മുൻ പഞ്ചായത്ത് അംഗം)